Mammootty's Shylock Teaser Release updates
മാമാങ്കം പോലെ തന്നെ മമ്മൂക്കയുടെ ഷൈലോക്കും എല്ലാവരും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രമാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം നേരത്തെ ഡിസംബറിലായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ മാമാങ്കം റിലീസ് മാറ്റിവെച്ചതുമൂലം ഷൈലോക്ക് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. നിര്‍മ്മാതാവ് തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. രണ്ട് സിനിമകളും അണിയറയില്‍ ഒരുങ്ങവേ മമ്മൂട്ടി ചിത്രങ്ങളെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മാമാങ്കം റിലീസ് ദിവസം ഷെലോക്കിന്റെ ടീസറും പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്